വയനാടിന്റെ സമുദ്ധമായപാരമ്പര്യ കൃഷിരീതികളെയും , ആധുനിക സാങ്കതികവിദ്യകളെയും ഏകോപിപിച്ച് തികച്ചും പ്രകൃതി കൃഷി രീതിയിൽ ഒരുക്കിയ വിഷരഹിതവും. സ്വാദിഷ്ടവുമായ അരി നിങ്ങളിക്കേത്തിക്കുകയാണ് കെട്ടി നാട്ടിയിലൂടെ.
കെട്ടിനാട്ടി
വയനാടിന്റെ പാരമ്പര്യ നെൽവിത്തുകൾ സമ്പുഷ്ടീകരിച്ച പഞ്ചഗവ്യ വളകൂട്ടിൽ പച്ചിലകളുടെ അഴുകിച്ചെടുത്ത കളിക്കൂട്ടിൽ ചേർത്തുറ പിച്ച് മുളപിച്ച് പാടത്ത് നാട്ടുന്ന സമ്പ്രദായമാണ് കെട്ടിനാട്ടി കൃഷിരീതി.
നെൽച്ചെടികൾക്ക് നഴ്സറിയിൽ തന്നെ ആവശ്യമായ മുഴുവൻ മൂലകങ്ങളെയും നൽകി പരിചരിച്ച് വയലിലേക്ക് നിക്ഷേപിക്കുന്നതിനാൽ മറ്റ് രാസ വളങ്ങൾ ഒന്നും നൽകേണ്ടതില്ല. ഇത്തരം നെല്ലിന് കീട ബാധകളും കുറവായതിനാൽ വിഷവിമുക്തമായ അരി ആളുകളിലേക്കെത്തിക്കാൻ കെട്ടിനാട്ടിയിലൂടെ കഴിയുന്നു.
പ്രകൃതിയുടെ അതുല്യ സൗന്ദര്യവും, കാർഷിക സമ്പത്തും ഒരുമിച്ച് നിലനിൽക്കുന്ന വയനാടൻ മണ്ണിൽ പരാമ്പര്യവും ആരോഗ്യകരവുമായ കൃഷിയുടെ പുതുവഴികൾ തേടുന്ന ഫാർമർ സയന്റിസ്റ്റ് അജി തോമസ് കുന്നേൽ, അമ്പലവയൽ , വയനാട് 1 മറ്റ് കാർഷിക വിദഗ്ദരുടെയും ഉപദേശ പ്രകാരം കണെത്തിയ രീതിശാസ്ത്രമാണ് കെട്ടിനാട്ടി കൃഷിരീതി.